ഫാത്തിമയുടെ മരണം; രണ്ടര മണിക്കൂര്‍ അധ്യാപകരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും തുടരും

 ഐഐടി മദ്രാസ് വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം ഐഐടിയില്‍ നിന്ന് മടങ്ങി
ഫാത്തിമയുടെ മരണം; രണ്ടര മണിക്കൂര്‍ അധ്യാപകരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും തുടരും

ചെന്നൈ: ഐഐടി മദ്രാസ് വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകരെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം ഐഐടിയില്‍ നിന്ന് മടങ്ങി. ചോദ്യം ചെയ്യല്‍ നാളേയും തുടരും എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഫാത്തിമയുടെ ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സംശയിക്കുന്ന സുദര്‍ശന്‍ പത്മനാഭന്‍, മിലിന്ദ്, ഹേമന്ത് എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. 

മൂന്ന് ആധ്യാപകരേയും ഒറ്റയ്ക്കിരുത്തി രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു. ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയമായവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ സുന്ദരമൂര്‍ത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിനെ നേരില്‍ കണ്ട് വിശദീകരണം നല്‍കുന്നതിനായി ഡല്‍ഹിയിലേക്ക് പോയി. 

ആഭ്യന്തര അന്വേഷണത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടും നിരാഹാര സമരത്തില്‍ നിന്നും പിന്നോട്ടല്ലെന്ന് നിലപാട് ഐഐടിയില്‍ വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ എല്ലാ കോളേജുകളിലും വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച പ്രതിഷേധിക്കും. ചെന്നൈയിലെ വള്ളുവര്‍കോട്ടത്ത് പ്രതിഷേധ മാര്‍ച്ച് നടത്താനും വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com