'അവനൊപ്പവും ഉണ്ടാകണം; നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ തയ്യാറാകണം'; പുരുഷദിനത്തില്‍ രാഹുല്‍ ഈശ്വര്‍

ഇന്ന് മീടു അടക്കമുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീയോട് നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ പൊതുസമൂഹം തയ്യാറാകണം- രാഹുല്‍ ഈശ്വര്‍
'അവനൊപ്പവും ഉണ്ടാകണം; നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ തയ്യാറാകണം'; പുരുഷദിനത്തില്‍ രാഹുല്‍ ഈശ്വര്‍

ഇന്ന് അന്താരാഷ്ട്ര പുരുഷദിനമാണ്. സ്ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും നിയമപരമായ സംരക്ഷണം ആവശ്യമാണ് എന്നതാണ് ഈ ദിനം നല്‍കുന്ന സന്ദേശം. പുരുഷന്മാരെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാഹുല്‍ ഈശ്വറിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഒരു കാലത്ത് നിനക്ക് അമ്മയും പെങ്ങന്മാരും ഇല്ലേ എന്ന വാചകത്തിനായിരുന്നു പ്രസക്തി. 'ഇന്ന് മീടു അടക്കമുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീയോട് നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ പൊതുസമൂഹം തയ്യാറാകണം.'- രാഹുല്‍ ഈശ്വര്‍ കുറിച്ചു.

'നമ്മുടെ അമ്മമാരെ സഹോദരിമാരെ സഹായിക്കുന്നത് പോലെ, നമ്മുടെ അച്ഛന്‍ സഹോദരന്‍ സുഹൃത്ത് എന്നിവര്‍ക്കും നിയമപരമായ സഹായം വേണം. MP മാരുമായി ഈ വിഷയം സംസാരിക്കുന്നുണ്ട്.ലോകസഭയില്‍ അടക്കം ഇത് ഒന്ന് രണ്ടു പ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്.'- കുറിപ്പില്‍ പറയുന്നു.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്

ഇന്ന് അന്താരാഷ്ട്ര പുരുഷദിനം #Mensday, Asianet Interview (2 points, 20 seconds)

(1) അവള്‍ക്കൊപ്പം ഉണ്ടാകണം അവനൊപ്പവും ഉണ്ടാകണം. 'ഒരുകാലത്ത് നിനക്ക് അമ്മയും പെങ്ങന്മാരും ഇല്ലേ ?' എന്ന് അനീതി ചെയ്യാന്‍ പോകുന്ന പുരുഷനോട് ചോദിച്ചതുപോലെ.. #MeToo അടക്കമുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീയോട് നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാന്‍ പൊതുസമൂഹം തയ്യാറാകണം..

(2) Women's Commission പോലെ Men's Commission, Purush Ayog വേണം.
നമ്മുടെ അമ്മമാരെ സഹോദരിമാരെ സഹായിക്കുന്നത് പോലെ, നമ്മുടെ അച്ഛന്‍ സഹോദരന്‍ സുഹൃത്ത് എന്നിവര്‍ക്കും നിയമപരമായ സഹായം വേണം. MP മാരുമായി ഈ വിഷയം സംസാരിക്കുന്നുണ്ട് ലോകസഭയില്‍ അടക്കം ഇത് ഒന്ന് രണ്ടു പ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com