ജംബോ കമ്മറ്റിയുടെ ഉത്തരവാദി താനല്ല; ചിലര്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ആക്ഷേപിച്ചവര്‍ പോലും നിരവധി പേരുകള്‍ തന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയുടെ ഉത്തരവാദി താനല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
ജംബോ കമ്മറ്റിയുടെ ഉത്തരവാദി താനല്ല; ചിലര്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ആക്ഷേപിച്ചവര്‍ പോലും നിരവധി പേരുകള്‍ തന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയുടെ ഉത്തരവാദി താനല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ചിലരുടെ ശ്രമം. ജംബോയെന്ന് ആക്ഷേപിക്കുന്നവര്‍പോലും നിരവധി പേരുകള്‍ തന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

ഭാരവാഹി പട്ടികയില്‍ ആളുകളുടെ പേര് നിര്‍ദ്ദേശിക്കാതിരുന്നത് തെന്നല ബാലകൃഷ്ണപിള്ള മാത്രമാണെന്നും ഡിസിസി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. കെപിസിസിക്ക് ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടിലാണ് ഡിസിസി പ്രസിഡന്റുമാര്‍ യോഗത്തില്‍ അഭിപ്രായപ്പട്ടത്.ജംബോ കമ്മിറ്റി പാര്‍ട്ടിക്ക് തിരിച്ചടിയാകും. മറ്റുള്ളവര്‍ പറയുന്നതെല്ലാം കെപിസിസി പ്രസിഡന്റ് അംഗീകരിച്ച് കൊടുക്കരുതെന്നും ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാര്‍ നിലപാടറിയിച്ചു.

കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്‌ക്കെതിരെ സോണിയ ഗാന്ധിയെ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരില്‍ കണ്ട് മുരളീധരന്‍ പരാതിപ്പെട്ടിരുന്നു. ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുമായോ എംപിമാരുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ പട്ടിക അതേപടി ചേര്‍ത്തുവച്ചിരിക്കുകയാണെന്നായിരുന്നു മുരളീധരന്റെ പരാതി.

ജംബോ പട്ടിക പാര്‍ട്ടിക്ക് ഗുണവും ചെയ്യില്ല. യൂത്ത് കോണ്‍ഗ്രസ് വോട്ടെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നല്‍കണമെന്നും മുരളീധരന്‍ സോണിയഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കാത്തതില്‍ പി.ജെ കുര്യനും രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com