മാർക്ക് തട്ടിപ്പ് അന്വേഷിക്കണം; നടപടിയില്ലെങ്കിൽ തെരുവിലിറങ്ങും: മുന്നറിയിപ്പുമായി എസ്എഫ്ഐ

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ക്ക് ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​സ്എ​ഫ്ഐ
മാർക്ക് തട്ടിപ്പ് അന്വേഷിക്കണം; നടപടിയില്ലെങ്കിൽ തെരുവിലിറങ്ങും: മുന്നറിയിപ്പുമായി എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ക്ക് ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​സ്എ​ഫ്ഐ. അ​ന്വേ​ഷ​ണ​മി​ല്ലെ​ങ്കി​ൽ  തെ​രു​വി​ലി​റ​ങ്ങു​മെ​ന്ന് എ​സ്എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി പി  സാ​നു മുന്നറിയിപ്പ് നൽകി.

മാർക്ക് തട്ടിപ്പിൽ മുഖം നോക്കാതെ  ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും  വി പി  സാ​നു പ​റ​ഞ്ഞു. ക്ര​മ​വി​രു​ദ്ധ​മാ​യി മാ​ർ​ക്ക് കൂ​ട്ടി​ക്കൊ​ടു​ത്ത​ത് അ​ന്വേ​ഷി​ക്ക​ണമെന്നും വി പി സാനു ആവശ്യപ്പെട്ടു.

 2017 ജൂ​ൺ ഒ​ന്നു മു​ത​ൽ ന​ട​ന്ന 12 പ​രീ​ക്ഷ​ക​ളി​ലാണ് തട്ടിപ്പ് കണ്ടെത്തിയത്. കമ്പ്യൂട്ടർ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൃ​ത്രി​മം ക​ണ്ടെ​ത്തുകയായിരുന്നു. ഒ​രേ പ​രീ​ക്ഷ​യി​ൽ ത​ന്നെ പ​ല ത​വ​ണ മാ​ർ​ക്ക് തി​രു​ത്തി​യി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com