റ​ണ്‍​വേ ന​വീ​ക​ര​ണം; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതൽ പകൽ അടച്ചിടും  

രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​യ്ക്കും
റ​ണ്‍​വേ ന​വീ​ക​ര​ണം; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതൽ പകൽ അടച്ചിടും  

കൊച്ചി: റ​ണ്‍​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തുടങ്ങുന്നതിനാൽ ഇന്നുമുതൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്  പ​ക​ൽ​സ​മ​യം വി​മാ​ന​സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം ഇന്ന് മു​ത​ൽ 16 മ​ണി​ക്കൂ​ർ ആ​യി ചു​രു​ങ്ങും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​യ്ക്കും. മാര്‍ച്ച് ഇരുപത്തിയെട്ടു വരെയാണ് നിയന്ത്രണം.   

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ചെ​ക്ക്-​ഇ​ൻ സ​മ​യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മൂ​ന്നു മ​ണി​ക്കൂ​ർ മു​ന്പും രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കു നാ​ല് മ​ണി​ക്കൂ​ർ മു​ന്പും ചെ​ക്ക്-​ഇ​ൻ ന​ട​ത്താം.

റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്കായാണ് പകല്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. അഞ്ചു സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നത്. മറ്റു സര്‍വീസുകള്‍ രാത്രിയിലേക്കു മാറ്റി. 

3400 മീ​റ്റ​ർ നീ​ള​വും 60 മീ​റ്റ​ർ വീ​തി​യു​മുള്ളതാ​ണ് സിയാൽ റ​ണ്‍​വേ​. പഴക്കം കൂടുന്തോറും റ​ണ്‍​വേ​യു​ടെ മി​നു​സം കൂ​ടുന്നതിനാൽ പ്ര​ത​ലം പ​രു​ക്ക​നാ​യി നി​ല​നി​ർ​ത്താനാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 150 കോ​ടി രൂ​പ​ ചിലവിട്ടാണ് നവീകരണം. റ​ണ്‍​വേ, ടാ​ക്സി ലി​ങ്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ചു ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് റീ-​സ​ർ​ഫിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com