'സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കരുത്'; മാര്‍ക്ക്ദാന വിവാദത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണു മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്
'സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കരുത്'; മാര്‍ക്ക്ദാന വിവാദത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാര്‍ക്ക് ദാന
വിവാദങ്ങളില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണു മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമുണ്ടാകരുതെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. 

ചില സര്‍വകലാശാലകള്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായി. സുരക്ഷിതത്വവും രഹസ്യസ്വഭാവവും പാലിക്കേണ്ട പരീക്ഷാ സംവിധാനത്തില്‍ വീഴ്ചയുണ്ടായതു ഗൗരവതരമായ വിഷയമാണെന്നും പാസ്വേര്‍ഡുകള്‍ ഒഴിവാക്കി പകരം ബയോമെട്രിക് സംവിധാനം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

കേരള, എംജി സര്‍വകലാശാലകളിലെ മോഡറേഷന്‍ വിവാദമായ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ വൈസ് ചാന്‍സലറെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com