സര്‍ക്കാര്‍ കലണ്ടറിന്റെ പിഡിഎഫ് കോപ്പി ചോര്‍ന്നു; അന്വേഷണം ആരംഭിച്ച് സര്‍ക്കാര്‍

കംപ്യൂട്ടര്‍ രേഖകള്‍ പരിശോധിക്കാനും, ആവശ്യമെങ്കില്‍ ഹൈടെക് സെല്ലിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്
സര്‍ക്കാര്‍ കലണ്ടറിന്റെ പിഡിഎഫ് കോപ്പി ചോര്‍ന്നു; അന്വേഷണം ആരംഭിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തെ കലണ്ടറിന്റെ പിഡിഎഫ് കോപ്പി ചോര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കുന്ന കലണ്ടറിന്റെ പിഡിഎഫ് കോപ്പികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. 

സംഭവത്തില്‍ പൊതുഭരണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ രേഖകള്‍ പരിശോധിക്കാനും, ആവശ്യമെങ്കില്‍ ഹൈടെക് സെല്ലിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യം തയ്യാറാക്കിയ പിഡിഎഫില്‍ തെറ്റുകള്‍ കടന്നു കൂടിയിരുന്നു. 

മലയാള മാസത്തെ സൂചിപ്പിക്കുന്നിടത്താണ് തെറ്റുകള്‍ കടന്നുകൂടിയത്. ഇത് തിരുത്തുന്നതിനുള്ള നടപടികള്‍ നടക്കുന്നതിന് ഇടയിലാണ് ആദ്യം തയ്യാറാക്കിയ പിഡിഎഫ് ചോര്‍ന്നത്. തെറ്റുള്ള പിഡിഎഫ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊതുഭരണ വകുപ്പ് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com