പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പിടിവീഴും; പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി

പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചെന്നും ബോധവത്കരണത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വാഹന പരിശോധനയുടെ പേരിലുള്ള പ്രാകൃത വേട്ടയാടല്‍ ഒഴിവാക്കി ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. 

പരിശോധനയ്ക്കായി മെച്ചപ്പെട്ട കാമറ സ്ഥാപിച്ചെന്നും ബോധവത്കരണത്തിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓടിച്ചിട്ട് ഹെല്‍മെറ്റ് വേട്ട വേണ്ടെന്നു ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍  വ്യക്തമാക്കിയിട്ടുള്ളത്. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com