വിദ്യാര്‍ഥിയുടെ വിസര്‍ജ്യം ബാഗിലാക്കി നല്‍കിയ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്
വിദ്യാര്‍ഥിയുടെ വിസര്‍ജ്യം ബാഗിലാക്കി നല്‍കിയ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌

നെടുങ്കണ്ടം: നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വിസര്‍ജ്യം അധ്യാപിക പൊതിഞ്ഞ് കൊടുത്തുവിട്ട സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 25000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാണ്  വിധി. 

ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരത്തിനൊപ്പം, അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാരിന് നിര്‍ദേശമുണ്ട്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയായിരുന്നു പരാതി. 

പൊതുപ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ജോബി ജോളി 2018ലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്നാണ് ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com