അമ്മയെയും അനുജനെയും കഴുത്ത് ഞെരിച്ചുകൊന്നു; ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനും ഇയാള്‍ ശ്രമം നടത്തിയാതായി പൊലീസ്
അമ്മയെയും അനുജനെയും കഴുത്ത് ഞെരിച്ചുകൊന്നു; ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: അമ്മയെയും അനുജനെയും കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി. സഹോദരന്‍ സുനിലാണ് ക്രൂരകൃത്യം നടത്തിയത്. പേരാമ്പ്ര മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനും ഇയാള്‍ ശ്രമം നടത്തിയാതായി പൊലീസ് പറയുന്നു.

മൂന്ന് ദിവസം മുമ്പാണ് സുനിയുടെ അമ്മ  റീന മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ റീനയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ റീനയുടെ മരണത്തില്‍ മകന് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ മകന്‍ കൊന്നതാണെന്ന് വ്യക്തമായി.

ഏഴ് മാസം മുമ്പ് സമാനമായ രീതിയില്‍ സുനിയുടെ അനുജനും മരിച്ചിരുന്നു. ഇത് ആത്മഹത്യയെന്ന  അനുമാനത്തില്‍ പൊലീസ് നേരത്തെ അന്വേഷണം മതിയാക്കിയിരുന്നു. എന്നാല്‍ അനുജനയെും സുനി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. അനുജനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം നാട്ടുകാരെ മരണവിവരം അറിയിക്കുകയായിരുന്നു. മദ്യത്തിന് അടിമയാണ് സുനിയെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com