സര്‍ക്കാര്‍ നിസഹകരിക്കുന്നു, അദാലത്ത് അധ്യക്ഷന്‍ പടിയിറങ്ങി; പ്രളയ പരാതികള്‍ വെള്ളത്തില്‍

കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെ സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ എസ് ജഗദീഷ് ആണ് രാജിവെച്ചത്
സര്‍ക്കാര്‍ നിസഹകരിക്കുന്നു, അദാലത്ത് അധ്യക്ഷന്‍ പടിയിറങ്ങി; പ്രളയ പരാതികള്‍ വെള്ളത്തില്‍

കൊച്ചി: പ്രളയ പരാതികള്‍ കുന്നുകൂടി എത്തുന്നതിന് ഇടയില്‍ സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ രാജിവെച്ചു.  അസൗകര്യങ്ങളില്‍ മനംമടുത്താണ് രാജി എന്നാണ് സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ആറ് മാസമെങ്കിലും സമയമെടുക്കും. ഇതോടെ പ്രളയ പരാതികളില്‍ പരിഹാരം കണ്ടെത്തുന്നത് വൈകുമെന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. 

കാലാവധി തീരാന്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെ സ്ഥിരം ലോക് അദാലത്ത് എറണാകുളം ഓഫീസ് അധ്യക്ഷന്‍ എസ് ജഗദീഷ് ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് രാജികത്ത് നല്‍കിയിരിക്കുന്നത്. 

കലൂരിലെ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം ലോക അദാലത്തില്‍ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് അമ്പതിനായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് മൂന്ന് സ്ഥിരം ലോക് അദാലത്തുകള്‍ രൂപീകരിച്ചത്. 

ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മധ്യകേരളത്തിലെ 5 ജില്ലകള്‍ക്കായി എറണാകുളം ആസ്ഥാനമായി രൂപീകരിച്ച അദാലത്തിലാണ്. എന്നാല്‍ നൂറു ചതുരശ്രയടി ഒറ്റമുറിയിലാണ് അദാലത്തിന്റെ കലൂരിലെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ പെരുകിയിട്ടും ഇത് ഫയല്‍ ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരോ അധികൃതരോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് അധ്യക്ഷന്റെ രാജി. പരിമിതികള്‍ പരിഹരിക്കണം എന്ന് പലവട്ടം അധ്യക്ഷന്‍ കെല്‍സയോട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com