ഹെല്‍മറ്റ് ധരിച്ചില്ല; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മരിച്ചത് 1100 പേര്‍; രാജ്യത്താകെ 40,000 പേര്‍; കണക്കുകള്‍ ഇങ്ങനെ

സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം മാത്രം 24,000 പേരുടെ ജീവനാണ് നഷ്ടമായത്
ഹെല്‍മറ്റ് ധരിച്ചില്ല; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മരിച്ചത് 1100 പേര്‍; രാജ്യത്താകെ 40,000 പേര്‍; കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് ആയിരത്തി ഒരുന്നൂറ് പേരെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്. രാജ്യത്താകെ കഴിഞ്ഞവര്‍ഷം മരിച്ചത് നാല്‍പ്പതിനായിരം പേരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം മാത്രം 24,000 പേരുടെ ജീവനാണ് നഷ്ടമായതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് രക്ഷിക്കാമായിരുന്നത് 43614പേരുടെ ജീവനാണെന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍ ഇതില്‍ 28250 പേര്‍ വാഹനം ഓടിച്ചിരുന്നവരും 15364പേര്‍ പിന്‍സീറ്റ് യാത്രക്കാരുമായിരുന്നു. രാജ്യത്താകെ നടന്ന 28ശതമാനം അപകടമരണവും ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരിലുണ്ടായതാണ്.

2017ല്‍ ഹെല്‍മറ്റില്ലാതെയുള്ള മരണം 35975 ആയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റോഡ് അപകടങ്ങളില്‍ മരിച്ചത് 4303പേര്‍. അതില്‍ 2321 ഉം ബൈക്ക് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 1121 പേര്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ മരണക്കുഴിയിലേക്ക് വീണവര്‍. ഇതില്‍ വണ്ടിയോടിച്ചവര്‍ 612 പേരും പിന്‍സീറ്റ് യാത്രക്കാര്‍ 509പേരും. അതേസമയം, സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ രാജ്യത്ത് കഴിഞ്ഞവര്‍ഷം 24435 പേര്‍ മരിച്ചെന്നാണ് കണക്ക്. കേരളത്തില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ മരണത്തിലേക്ക് നടന്നവര്‍ 215 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com