അജിത് പവാര്‍ 'സ്‌നോളിഗോസ്റ്റര്‍' എന്ന് ശശി തരൂര്‍; ഇതാണ് ആ വാക്കിന്റെ അര്‍ത്ഥം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2019 09:49 PM |
Last Updated: 23rd November 2019 09:49 PM | A+A A- |

കൊച്ചി: ഇത്തവണയും ശശി തരൂര്‍ പതിവ് തെറ്റിച്ചില്ല. മഹാനാടകത്തിനിടെ പുതിയ വാക്കുമായി തരൂര്‍ എത്തി. മലയാളി അതിന്റെ അര്‍ത്ഥം തേടിയും. രാജ്യം ഇന്ന് ചര്‍ച്ചചെയ്ത മഹാരാഷ്ട്ര രാഷ്ട്രീയ നീക്കങ്ങളെയാണ് തരൂര്‍ പുതിയ ഇംഗ്ലീഷ് വാക്കുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. സ്‌നോളിഗോസ്റ്റര്‍ (Snollygoster) എന്ന വാക്കാണ് തരൂര്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രവര്‍ത്തകരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
2017ലാണ് തരൂര്‍ ഈ വാക്ക് ആദ്യം ഉപയോഗിച്ചത്. വാക്ക് അതിവേഗം സൈബര്‍ ലോകം ചര്‍ച്ചചെയ്യുകയാണ്. അര്‍ഥം നേടി പാഞ്ഞവരും ഒട്ടേറെ. 'ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍' എന്നാണ് ഈ വാക്കിന്റെ അര്‍ഥം. അന്ന് ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിജെപി പാളയത്തില്‍ എത്തിയതിനെ വിമര്‍ശിച്ചായിരുന്നു തരൂര്‍ ഈ വാക്ക് ഉപയോഗിച്ചത്.
മഹാരാഷ്ട്രയില്‍ അതിനാടകീയ രാഷ്ട്രീയനീക്കങ്ങള്‍ തുടരുന്നു. എന്‍സിപിയെ നെടുകെ പിളര്‍ത്തി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായതിന് പിന്നാലെ ഏഴ് വിമത എംഎല്‍എമാര്‍ ശരദ് പവാര്‍ ക്യാംപില്‍ തിരിച്ചെത്തി. ഡല്‍ഹിക്ക് പോകാനിരുന്നവരെയാണ് മടക്കിക്കൊണ്ടുവന്നത്.
എന്‍.സി.പിയുടെ നിയമസഭാകക്ഷിയോഗം ചേരുകയണ്. 50 എംഎല്‍എമാര്‍ എത്തിയെന്ന് വിവരം. എന്നാല്‍ അജിത് പവാര്‍ ഉള്‍പ്പെടെ നാലുപേര്‍ യോഗത്തിനെത്തിയില്ല. എന്‍സിപി ഔദ്യോഗികമായി നീക്കം തള്ളിയതോടെ നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് നിര്‍ണായകമാകും.
Word of the day!
— Shashi Tharoor (@ShashiTharoor) July 27, 2017
Definition of *snollygoster*
US dialect: a shrewd, unprincipled politician
First Known Use: 1845
Most recent use: 26/7/17