നവനീതിന്റെ മരണം തലയ്ക്കുള്ളിലെ രക്തസ്രാവം മൂലം ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് നവനീതിന്റെ തലയില്‍ തട്ടുകയായിരുന്നു
നവനീതിന്റെ മരണം തലയ്ക്കുള്ളിലെ രക്തസ്രാവം മൂലം ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ : ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ കൊണ്ട് മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി നവനീതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമാണ് നവനീതിന്റെ മരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച പട്ടിക തലയില്‍ കൊണ്ടപ്പോള്‍ രക്തസ്രാവം ഉണ്ടായതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.

ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികള്‍ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയില്‍ തട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നവനീത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

സ്‌കൂള്‍ കെട്ടിടത്തിന് മുന്നില്‍ ഒടിഞ്ഞ ഡെസ്‌കിന്റെ പട്ടികയും പേപ്പര്‍ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ചാണ് കുട്ടികള്‍ കളിച്ചത്. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്റെ തലയില്‍ പട്ടികക്കഷ്ണം അബദ്ധത്തില്‍ കൊണ്ടു. കുറച്ചു ദൂരം മുന്നോട്ട് പോയ നവനീത് മുഖമിടിച്ച് താഴെ വീഴുകയായിരുന്നു.

നവനീത് ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകും സ്‌കൂളില്‍ ഉണ്ടായിരുന്ന പിടിഎ അംഗങ്ങളും ചേര്‍ന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com