കണ്ണൂരിൽ ആയുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ; മൂന്ന് പേർ രക്ഷപ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2019 06:10 PM |
Last Updated: 24th November 2019 06:10 PM | A+A A- |
പിടികൂടിയ ആയുധങ്ങൾ
കണ്ണൂര്‍: ആയുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് പിടികൂടി. പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഫസീമാണ് പിടിയിലായത്. വടിവാള്‍, സര്‍ജിക്കല്‍ ബ്ലേഡ്, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
അതേസമയം മുഹമ്മദ് ഫസീമിനൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കക്കാട് വെച്ചാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.