'ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ കൊണ്ടു മുറിഞ്ഞൊരു നടുത്തളം'

'ഉഗ്രശാസന' എന്ന പേരിലാണ് എൽദോസ്  തന്റെ ഫെയ്സ്ബുക്ക് പേജിൽ എംഎൽഎ കവിത പങ്കുവെച്ചിട്ടുള്ളത്
'ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ കൊണ്ടു മുറിഞ്ഞൊരു നടുത്തളം'

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെ' കുത്തി' കോൺ​ഗ്രസ് എംഎൽഎയുടെ കവിത. പെരുമ്പാവൂർ എംഎൽഎ അഡ്വ.എൽദോസ് കുന്നപ്പിള്ളിയാണ് ഫെയ്സ്ബുക്കിൽ കവിതയുമായി രം​ഗത്തുവന്നത്. ഷാഫി പറമ്പിലിനെതിരായ പൊലീസ് ലാത്തിച്ചാർജിനെതിരെ  സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചതിന് എൽദോസ് കുന്നപ്പള്ളി അടക്കമുള്ള എംഎൽഎമാർക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉഗ്രശാസന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർക്കെതിരെ എൽദോസ് കവിതയെഴുതിയിരിക്കുന്നത്.

'ഉഗ്രശാസന' എന്ന പേരിലാണ് എൽദോസ്  തന്റെ ഫെയ്സ്ബുക്ക് പേജിൽ എംഎൽഎ കവിത പങ്കുവെച്ചിട്ടുള്ളത്.  ‘ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ കണ്ടു,പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ കൊണ്ടു മുറിഞ്ഞൊരു നടുത്തളം’ എന്ന് തുടങ്ങുന്ന കവിതയിൽ, വാളയാറിലെ പെൺകുട്ടികളുടെ മരണവും, ബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച ഷഹലയുമെല്ലാം കടന്നുവരുന്നുണ്ട്.

കവിതയുടെ പൂർണരൂപം

ഉഗ്രശാസന (എന്റെ കവിത)

ഉഗ്രശാസന കേട്ടു ഞാനെന്റെ
ഉച്ചഭാഷിണി തിരിച്ചപ്പോൾ
പണ്ടു താഴേക്കുരുട്ടി വിട്ട
കണ്ടു ചെയർ കൊണ്ടു
മുറിഞ്ഞിടം.!
കണ്ട ചിത്രം കരിതേക്കുവാൻ
കൊണ്ടു നടക്കുമീ പ്രതിപക്ഷം
എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.
എത്ര വേണേലും ശാസിച്ചെന്റെ
മിത്ര യൂത്തിന്റെ മുറിവൊണക്കൂ...
ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്റെ പക്ഷം.
വാഴ വയ്ക്കുവാൻ വാഴ്സിറ്റിയിൽ
വെറുതെ കിട്ടുമോ പുരയിടം?
ഉത്തരത്തിൽ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെൺ ജഡം !!!
നിങ്ങൾ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി,
എന്റെ ശ്വാസവുമെടുത്തു കൊൾക
എന്റെ മകളെ തിരിച്ചു തായോ
പാമ്പു തീർത്തൊരീ പാഠപുസ്തകം
മാതൃവിദ്യാലയം ശ്മശാന തറയിടം
എന്തു വേണേലും റൂളു ചെയ്തെന്റെ
കണ്ണുതുറക്കുന്ന കാവലാളേ
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്പുകൾ???
കണ്ണുനീരിൽ നാം വേവവേ
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവെ
ഒന്നുകൂടി മറിച്ചങ്ങു പോകണേ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com