കണ്ണൂരിൽ ആയുധങ്ങളുമായി എസ്ഡ‍ിപിഐ പ്രവർത്തകൻ പിടിയിൽ; മൂന്ന് പേർ രക്ഷപ്പെട്ടു

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കക്കാട് വെച്ചാണ് ഇയാളെ പൊലീസ് വലയിലാക്കിയത്
പിടികൂടിയ ആയുധങ്ങൾ
പിടികൂടിയ ആയുധങ്ങൾ

കണ്ണൂര്‍: ആയുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് പിടികൂടി. പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഫസീമാണ് പിടിയിലായത്. വടിവാള്‍, സര്‍ജിക്കല്‍ ബ്ലേഡ്, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.  

അതേസമയം മുഹമ്മദ് ഫസീമിനൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കക്കാട് വെച്ചാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com