കളമശേരി മെഡിക്കല്‍ കോളജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു; അഞ്ചു പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 11:25 PM |
Last Updated: 25th November 2019 11:25 PM | A+A A- |
കൊച്ചി:കളമശേരി മെഡിക്കല്‍ കോളജില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കാന്‍സര്‍ സെന്ററിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റൂ. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇന്നു വൈകീട്ടോടെ കോണ്‍ക്രീറ്റ് പണികള്‍ തീര്‍ത്ത കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ തൊഴിലാളികളായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിഞ്ഞുവീണ കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് ഫയര്‍ഫോഴ്‌സിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.
എന്നാല്‍ അപകടം മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം നടന്ന ഉടനെ ഈ പ്രദേശത്തെ ലൈറ്റ് ഓഫ് ചെയ്ത് തകര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. തകര്‍ന്നഭാഗങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.