ഡിസംബർ 26ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും 

രാവിലെ 7:30 മുതൽ 11:30 വരെയാണ് ക്ഷേത്രനട അടച്ചിടുക
ഡിസംബർ 26ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും 

പത്തനംതിട്ട: ഡിസംബർ 26-ാം തിയതി വ്യാഴാഴ്ച ശബരിമല ക്ഷേത്ര നട നാല് മണിക്കൂർ അടച്ചിടും. സൂര്യഗ്രഹണം കണക്കിലെടുത്താണ് നട അടച്ചിടുന്നത്. രാവിലെ 7:30 മുതൽ 11:30 വരെയാണ് ക്ഷേത്രനട അടച്ചിടുക. 

പുലർച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30ന് അടയ്ക്കും. ഗ്രഹണസമയം കഴിഞ്ഞ് 11.30ന് ക്ഷേത്രനട തുറന്ന് പുണ്യാഹം കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികൾ പാകം ചെയ്യുക. ഇതനുസരിച്ച് പൂജാസമയങ്ങൾ ക്രമീകരിക്കും. 

ഈ വർഷം ഡിസംബർ 26ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം. ഈ സമയം ശബരിമല ക്ഷേത്രത്തിൽ നട തുറന്നിരിക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം നട അടച്ചിടാൻ അനുമതി നൽകുകയായിരുന്നു. മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. മണ്ഡലപൂജയുടെ തലേ ദിവസമാണ് നട അടച്ചിടുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com