ബത്തേരിയിൽ സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് മർദിച്ചു, പൂര്‍ണ നഗ്നനാക്കി നിലത്തിട്ടു ചവിട്ടി, ചിത്രങ്ങൾ പുറത്തുവിട്ടു 

നാലു പേരുടെ സംഘമാണ് യുവാവിനെ പരുക്കേൽപ്പിച്ചത്
ബത്തേരിയിൽ സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് മർദിച്ചു, പൂര്‍ണ നഗ്നനാക്കി നിലത്തിട്ടു ചവിട്ടി, ചിത്രങ്ങൾ പുറത്തുവിട്ടു 

ബത്തേരി‌: വയനാട് ബത്തേരിയിൽ സദാചാര ഗുണ്ടകൾ യുവാവിനെ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വാകേരി സ്വദേശി സത്യപ്രസാദിനെയാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. നാലു പേരുടെ സംഘമാണ് യുവാവിനെ പരുക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സംഭവത്തിൽ നാല് പേർക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

മുഖത്തും പുറത്തും മര്‍ദിച്ചെന്നും ചവിട്ടിയെന്നുമാണ് പരാതി. പൂര്‍ണ നഗ്നനാക്കി കൈകള്‍ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഒരാൾ ഫോണിൽ വിളിച്ചിട്ടാണ് താനവിടെ ചെന്നതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സത്യപ്രസാദിന്റെ ഇടതു കൈമുട്ടിന്റെ കുഴ തെറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com