മെഡിക്കൽ കോളജ് ആശുപത്രികളിലെ അനിശ്ചിതകാല സമരം മാറ്റിവച്ചു 

ഡോക്ടര്‍മാര്‍ ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു
മെഡിക്കൽ കോളജ് ആശുപത്രികളിലെ അനിശ്ചിതകാല സമരം മാറ്റിവച്ചു 

തിരുവനന്തപുരം : ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. സമരം താൽക്കാലികമായി മാറ്റിവച്ചതായി കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) അറിയിച്ചു. 

ഈ മാസം 20-ാം തിയതി ആശുപത്രികളിലെ ഒ പി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ സൂചനാസമരം നടത്തിയിരുന്നു. സൂചനാസമരം ഫലം കണ്ടില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാര സമരം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആരോ​ഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയിൽ ശമ്പളവർധനയ്ക്ക് അനുകൂലമായി പ്രതികരിച്ചതോടെയാണ് സമരം താൽക്കാലികമായി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. 

മെഡിക്കല്‍ കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്‌കരിച്ചിട്ട് 13 വര്‍ഷമായെന്ന് സംസ്ഥാന പ്രസിഡന്റ ഡോ വി കെ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറഫി ഡോ നിര്‍മല്‍ ഭാസ്‌കറും പറഞ്ഞു. അതേസമയം മെഡിക്കൽ കോളജ് അധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com