ബിന്ദു അമ്മിണിക്ക് നേരെ നടന്നത് ക്രിമിനില്‍ കുറ്റം; അപലപിച്ച് ശശി തരൂര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2019 12:35 PM |
Last Updated: 26th November 2019 12:35 PM | A+A A- |

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ നടത്തിയ കുരമുളക് സ്പ്രേ പ്രയോഗം ക്രിമിനല്‍ കുറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇത് അംഗീകരിക്കാനാവില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ശബരിമലയെ കലാപഭൂമിയാക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്പ്് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് കുരുമുളക് സ്പ്രേ മുഖത്തടിച്ചിരുന്നു. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ പ്രതിഷേധിക്കുകയായിരുന്നു.
ഇത്തരത്തില്‍ ശബരിമല ദര്‍ശനത്തിന് സംഘം എത്തുന്ന കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.
I strongly & unequivocally condemn this criminal assault. There are vested interests trying to make Sabarimala a scene of violent political theatre for cheap electoral gains. They must not be allowed to desecrate a place of worship. https://t.co/UkIVyFGxFl
— Shashi Tharoor (@ShashiTharoor) November 26, 2019