ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയർ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

ഡ്രൈവർ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ​ഗിയർ മാറ്റുന്നതും അതിനനുസരിച്ച് സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്
ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയർ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

പത്തനംതിട്ട; ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയർ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ച  ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. വിഡിയോ വൈറലായതോടെയാണ് ചങ്ങനാശേരി നാലുകോടി വാലുപറമ്പിൽ കെ.വി.സുധീഷിന്റെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി റൂട്ടിൽ പാമലയിലാണ് സംഭവമുണ്ടായത്. 

ഡ്രൈവർ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ​ഗിയർ മാറ്റുന്നതും അതിനനുസരിച്ച് സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതിന് പിന്നാലെയാണ് പത്തനംതിട്ട ആർടിഒ ജിജി ജോർജ് ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. 

റോഡിൽ വണ്ടി ഇറക്കിയില്ലെന്നും ഗ്രൗണ്ടിലൂടെയാണ് വണ്ടി ഓടിച്ചതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ, റോഡിലൂടെയാണ് വാഹനം ഓടിച്ചതെന്ന് മല്ലപ്പള്ളി ജോയിന്റ് ആർടിഒ റിപ്പോർട്ട് നൽകി. വിഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് ആർടിഒയുടെ പരിശോധനയിലും ബോധ്യപ്പെട്ടു. ഇതെത്തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com