ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; ഹൈക്കോടതി റദ്ദാക്കി

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; ഹൈക്കോടതി റദ്ദാക്കി

മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്‌സ് ബുക് പോസ്റ്റ് പങ്കുവച്ചു എന്നാരോപിച്ചു മലപ്പുറം സ്വദേശിക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്‌സ് ബുക് പോസ്റ്റ് പങ്കുവച്ചു എന്നാരോപിച്ചു മലപ്പുറം സ്വദേശിക്ക് എതിരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഡി സാജിദിന് എതിരെ കാടാമ്പുഴ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. എന്നാല്‍ ആദ്യം ഫെയ്‌സ് ബുക്  പോസ്റ്റിട്ട വ്യക്തിക്ക് എതിരായ  കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

മധ്യപ്രദേശില്‍ പൊതുസ്ഥലം മലിനമാക്കി എന്നാരോപിച്ചു രണ്ട് ദലിത് കുട്ടികളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് ഫെയ്‌സ് ബുക്കില്‍ ഒരാള്‍ എഴുതിയ കവിത സാജിദ് ഷെയര്‍ ചെയ്തിരുന്നു. ഇതു മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിക്കുന്ന പരാതിയെത്തുടര്‍ന്നാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.

കവിതയിലെ വരികള്‍ മത വിശ്വാസിയുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതെഴുതിയത് സാജിദ് അല്ല. ഹര്‍ജിക്കാരന്‍ ഇതു വിവേകശൂന്യമായി ചെയ്തതാകാനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com