റാഗിങ്ങിന്റെ പേരില്‍ സംഘം ചേര്‍ന്ന് ക്രൂരമര്‍ദനം; മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം

റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി
റാഗിങ്ങിന്റെ പേരില്‍ സംഘം ചേര്‍ന്ന് ക്രൂരമര്‍ദനം; മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ കയ്യൊടിഞ്ഞു, ഒരു കുട്ടിയുടെ പരിക്ക് ഗുരുതരം, പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം

മലപ്പുറം: റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ ഒരു കുട്ടിയുടെ വലതുകയ്യും ഇടതുകാലും ഒടിഞ്ഞു. മറ്റു രണ്ടു വിദ്യാര്‍ത്ഥികളുടെ കയ്യൊടിയുകയും അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ചയാണ് മഞ്ചേരി വളളുവമ്പ്രത്ത് പല്ലാനൂര്‍ വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പതിനഞ്ചോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായാണ് പരാതി. പയ്യനാട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണ്. വലതുകയ്യും ഇടതുകാലും ഒടിഞ്ഞിട്ടുണ്ട്. കാലുമുഴുവന്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു.ദേഹമാസകലം ചതവുണ്ട്. മറ്റു രണ്ട് വിദ്യാര്‍ത്ഥികളുടെ കയ്യൊടിയുകയും അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.കല്ല് ഉള്‍പ്പെടെ കിട്ടിയ ആയുധങ്ങള്‍ ഉപയോഗിച്ചെല്ലാം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം സ്‌കൂള്‍ അധികൃതരുടെ നിലപാട് അറിഞ്ഞിട്ട് തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com