തൃപ്തി ദേശായി രാത്രിയോടെ മടങ്ങും; പൊലീസ് സുരക്ഷയില്‍ നെടുമ്പാശേരിയിലെത്തിക്കും

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് ഇന്ന് രാത്രി തന്നെ മടങ്ങും
തൃപ്തി ദേശായി രാത്രിയോടെ മടങ്ങും; പൊലീസ് സുരക്ഷയില്‍ നെടുമ്പാശേരിയിലെത്തിക്കും

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് ഇന്ന് രാത്രി തന്നെ മടങ്ങും. ഇന്ന് രാത്രി 10.20നുള്ള വിമാനത്തില്‍ തൃപ്തിയും സംഘവും മടങ്ങുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചി കമ്മീഷണര്‍ ഓഫീസിലുള്ള തൃപ്തിയേയും സംഘത്തേയും പൊലീസ് സുരക്ഷയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും.

നേരത്തെ തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ തിരിച്ച് പോകാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി വീണ്ടും രംഗത്തെത്തി. ഇതോടെ പൊലീസ് ഇവരെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

ഇവരെ രാത്രി 12.30നുള്ള വിമാനത്തിലെങ്കിലും കയറ്റി വിടാമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. ഇതിന് തയ്യാറല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ആലോചനയും പൊലീസിനുണ്ടായിരുന്നു.

കമ്മീഷണര്‍ ഓഫീസിനു മുന്നിലാണ് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി വീണ്ടും രംഗത്തെത്തിയത്. അമ്പതോളം പ്രവര്‍ത്തകരാണ് നാമജപവുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com