സംരക്ഷണം നല്‍കില്ല, മടങ്ങിപ്പോകണമെന്ന് പൊലീസ്; ദര്‍ശനം നടത്തുമെന്ന് തൃപ്തി

ശബരിമലയിലേക്ക് പോകാനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നല്‍കില്
സംരക്ഷണം നല്‍കില്ല, മടങ്ങിപ്പോകണമെന്ന് പൊലീസ്; ദര്‍ശനം നടത്തുമെന്ന് തൃപ്തി

കൊച്ചി: ശബരിമലയിലേക്ക് പോകാനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നല്‍കില്ല. മടങ്ങിപ്പോകണമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ ഇവരോട് ആവശ്യപ്പെട്ടു. യുവതീ പ്രവേശനത്തിന് എതിരായാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍ ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃപ്തി നിലപാട് വ്യക്തമാക്കി. നിലവില്‍ കൊച്ചി കമ്മീഷണര്‍ ഓഫിസിലാണ് ഇവരുള്ളത്.
അതേസമയം, ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനില്‍ നിന്ന് മുളകുപൊടി ആക്രമണം നേരിട്ട ബിന്ദു അമ്മിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ ആക്രമിച്ച  ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു ബിന്ദുവിന് ആക്രമണം നേരിട്ടത്. കമ്മീഷണര്‍ ഓഫീസിലെത്തിയ ശേഷം പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന കോടതി ഉത്തരവുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്ത് മടങ്ങുംവഴിയായിരുന്നു ആക്രമണം. ബിന്ദുവിനെ ഓടിച്ചിട്ട് മുളകുപൊടി സ്േ്രപ ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

രാവിലെ 5.30ഓടെയാണ് തൃപ്തിയും സംഘവും നെടമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. സംഘത്തില്‍ അഞ്ചുപേരാണുള്ളത്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മണിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ സംഘത്തിന് വേണ്ടി  കാത്തു നില്‍ക്കുകയായിരുന്നു.  നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്‌റ്റേഷന്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പിന്നീട് പൊലീസ് ഇവരെ കമ്മീഷണര്‍ ഓഫീസിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com