തൃശൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ അണലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 09:19 AM |
Last Updated: 27th November 2019 09:21 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: ഒളിക്കര സര്‍ക്കാര്‍ യുപി സ്‌കൂളിലെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ അണലി വര്‍ഗത്തില്‍പ്പെട്ട വിഷ പാമ്പിനെ കണ്ടെത്തി. പഠനസാമഗ്രികള്‍ വച്ചിരുന്ന മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സാധനങ്ങള്‍ എടുക്കാന്‍ വന്നവരാണ് പാമ്പിനെ കണ്ടെത്തിയത്.
ടൈല്‍ വിരിച്ച തറയിലാണ് പാമ്പ് കിടന്നിരുന്നത്. സ്‌കൂളില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഒല്ലൂക്കര ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ വന്ന് പാമ്പിനെ പിടികൂടി കൊണ്ടുപോയി.