പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിനി, കൊന്നത് തൂമ്പ കൊണ്ടടിച്ച്; അസം സ്വദേശി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 10:07 AM |
Last Updated: 27th November 2019 10:07 AM | A+A A- |
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തിയത് എറണാകുളം കുറുപ്പംപടി സ്വദേശിനിയുടെ മൃതദേഹമെന്ന് പൊലീസ്. 40കാരിയായ ദീപ എന്ന യുവതിയുടെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ അസം സ്വദേശിയായ ഉമര്‍ അലി എന്നയാളെ പൊലീസ് പിടികൂടി.
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിർവശത്തുള്ള ഹോട്ടലിന് മുന്നിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഹോട്ടൽ ജീവനക്കാരാണ് രാവിലെ ആറ് മണിയോടെ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൂമ്പ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ദീപയും ഉമര്‍ അലിയും ഒന്നിച്ച് സ്കൂളിന്‍റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ നിന്ന് ലഭിച്ചു.