ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; എയര്‍ ഇന്ത്യ- നോര്‍ക്ക ധാരണ

ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; എയര്‍ ഇന്ത്യ- നോര്‍ക്ക ധാരണ

ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; എയര്‍ ഇന്ത്യ- നോര്‍ക്ക ധാരണ

തിരുവനന്തപുരം:  ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചു മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ സ്‌പോണ്‍സറുടെയോ എംബസ്സിയുടേയോ  സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതിയില്‍ നോര്‍ക്ക റൂട്ട്‌സ്  ചീഫ് എക്‌സിക്യൂട്ടീവ്  ഓഫീസറും എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയും ധാരണാപത്രം ഒപ്പുവച്ചു.

വിദേശ രാജ്യങ്ങളില്‍ മരിക്കുകയും  ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ മറ്റ് സഹായം ലഭ്യമാകാത്തതുമായ നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സില്‍ വീടുകളില്‍ എത്തിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാഫാറവും  വിശദവിവരങ്ങളും www.norkaroots.org യില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം) എന്നിവയില്‍ നിന്ന് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com