സ്ത്രീയെയും കുട്ടികളെയും വീട്ടിനുളളില്‍ പൂട്ടിയിട്ട് ബാങ്കിന്റെ വിചിത്ര ജപ്തി; പൂട്ടു പൊളിച്ച് വീട്ടുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, കേസ്

വീട്ടുകാരെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ സ്ഥലം വിട്ടു
സ്ത്രീയെയും കുട്ടികളെയും വീട്ടിനുളളില്‍ പൂട്ടിയിട്ട് ബാങ്കിന്റെ വിചിത്ര ജപ്തി; പൂട്ടു പൊളിച്ച് വീട്ടുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, കേസ്

കൊല്ലം: മീയണ്ണൂരില്‍ ബാങ്കിന്റെ ജപ്തി നടപടി വിവാദമാകുന്നു. വീട്ടുകാരെ വീട്ടിനുളളില്‍ പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍ സ്ഥലം വിട്ടു. സ്ത്രീയും കുട്ടികളും വീടിനുളളില്‍ കുടുങ്ങി. നാട്ടുകാര്‍ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൂയപ്പളളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.ജപ്തി നടപടിയുടെ ഭാഗമായാണ് യൂക്കോ ബാക്ക് അധികൃതര്‍ വീട് പൂട്ടിയത്. വീടിന്റെ ജനലുകളും വാതിലുകളും അടച്ച് സീല്‍ പതിപ്പിച്ചും ഗേറ്റ് പൂട്ടിയുമാണ് ബാങ്ക് അധികൃതര്‍ സ്ഥലം വിട്ടത്. ഈസമയത്ത് വീട്ടില്‍ ഒരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ പൂട്ട് തല്ലിപൊളിച്ച് വീട്ടുകാരെ പുറത്തെത്തിക്കുകയായിരുന്നു.

വീട്ടില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് നല്‍കുന്ന വിശദീകരണം. പൊലീസിന്റെയോ റവന്യൂ ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലായിരുന്നില്ല ജപ്തി നടപടിയെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com