ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസ്; അച്ഛനും സുഹൃത്തിനും എതിരെ പോക്‌സോ ചുമത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2019 07:43 PM |
Last Updated: 28th November 2019 07:43 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: വയനാട്ടില്‍ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന് എതിരെ പോക്‌സോ കേസ് ചുമത്തി. മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അച്ഛന് എതിരെ പോക്‌സോ വകുപ്പും ബാലനീതി വകുപ്പുകളും ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ക്ക് എതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നിലവില്‍ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച ഫോണ്‍ കോളില്‍നിന്നാണ് വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടു വര്‍ഷം മുമ്പ് ഇതേ കുട്ടിയുടെ സാഹചര്യം മോശമാണെന്ന് സ്‌കൂളില്‍നിന്ന് ബാലക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് അന്നു നിര്‍ദേശം വന്നെങ്കിലും ബാലക്ഷേമ സമിതി വീണ്ടും വീട്ടിലേക്കു തന്നെ അയയ്ക്കുകയായിരുന്നു.