'ഈ അസുഖത്തിന്റെ ഭാഗമായി ഐപിഎസുകാരന്‍ ചിലപ്പോള്‍ കോണ്ടം എണ്ണി എന്ന് വരും; നടക്കാതെപോയ ആഗ്രഹങ്ങള്‍ പലരൂപത്തിലും വിളിച്ചു പറഞ്ഞെന്നിരിക്കും'

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍.
'ഈ അസുഖത്തിന്റെ ഭാഗമായി ഐപിഎസുകാരന്‍ ചിലപ്പോള്‍ കോണ്ടം എണ്ണി എന്ന് വരും; നടക്കാതെപോയ ആഗ്രഹങ്ങള്‍ പലരൂപത്തിലും വിളിച്ചു പറഞ്ഞെന്നിരിക്കും'

വഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. 'മധ്യവയസ്സ് കഴിയുമ്പോള്‍ ചില വ്യക്തികളില്‍ കണ്ടുവരുന്ന അസുഖമാണ് സെന്‍ കുമാറിനും. ഈ അസുഖത്തിന്റെ ഭാഗമായി ഐപിഎസുകാരന്‍ ചിലപ്പോള്‍ കോണ്ടം എണ്ണി എന്ന് വരും; ചിലപ്പോള്‍ പണ്ടു നടക്കാതെപോയ ആഗ്രഹങ്ങള്‍ പലരൂപത്തിലും വിളിച്ചു പറഞ്ഞെന്നിരിക്കും. എന്തായാലും ഇവനെയൊക്കെ ഏറ്റി നടന്നവര്‍ തലയില്‍ ചാണകമാണല്ലോ കൊണ്ടുനടന്നത്...- (ഇയാള്‍ കോണ്ടം എണ്ണി നടക്കുന്ന സമയത്ത് ജെഎന്‍യുവില്‍ പഠിച്ചിരുന്നത് നോബല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജി അടക്കമുള്ളവരാണ് എന്നതാണ് സത്യം!)'- മുഹ്‌സിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ജെഎന്‍യുവില്‍ പെണ്‍കുട്ടുകള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും ആണുങ്ങളുടെ ഹോസ്റ്റല്‍ ടോയിലറ്റില്‍ നിന്ന് പെണ്‍കുട്ടുകള്‍ ഇറങ്ങി വരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ആയിരുന്നു സെന്‍കുമാറിന്റെ പ്രസംഗം. 

കാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അത്തരം ഒരു സര്‍വകലാശാല നമുക്ക് ആവശ്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ജെഎന്‍യു ഹോസ്റ്റല്‍ ഫീസുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന ആവശ്യത്തോട് യോജിപ്പുണ്ടോയെന്ന, ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍. കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിക്കിടെയായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.

ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ റദ്ദാക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവ് ഉണ്ടാക്കുന്നതാണ് രണ്ട് അനുച്ഛേദങ്ങളുമെന്ന് സെന്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com