കൗമാര കലയുടെ പെരുങ്കളിയാട്ടം; വിധിയെഴുതാൻ ജയിലിൽ നിന്നുള്ള പേനകൾ

പ്രത്യക്ഷമായല്ലെങ്കിലും 60ാമത് സംസ്ഥാന സ്കൂൾ കലോത്സവം ത്തിന്റെ ഭാ​ഗമായി ജയിലിലെ അന്തേവാസികളും
കൗമാര കലയുടെ പെരുങ്കളിയാട്ടം; വിധിയെഴുതാൻ ജയിലിൽ നിന്നുള്ള പേനകൾ

കാസര്‍കോട്: പ്രത്യക്ഷമായല്ലെങ്കിലും 60ാമത് സംസ്ഥാന സ്കൂൾ കലോത്സവം ത്തിന്റെ ഭാ​ഗമായി ജയിലിലെ അന്തേവാസികളും. മത്സരാർത്ഥികളോ സംഘാടകരോ കാണികളോ ആയല്ല അവരും മേളയുടെ ഭാ​ഗമാകുന്നത്. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധിയെഴുതാൻ ജയിലിൽ നിർമ്മിച്ച പേനകളാണ് തയ്യാറാക്കിയത്.

നാലായിരം പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികൾ നിർമ്മിച്ച് കലോത്സവ സംഘാടക സമിതിക്ക് കൈമാറുന്നത്. പതിമൂന്നായിരത്തിൽ അധികം വരുന്ന മത്സരാർത്ഥികളുടെ വിധിയഴുതുക ഇവർ നിർമ്മിക്കുന്ന പേനകളാണ്.

പ്ലാസ്റ്റിക് കവറുകള്‍ക്കും കലോത്സവവേദിയില്‍ സ്ഥാനമില്ല. മേളയിൽ ഹരിതചട്ടം നിർബന്ധമാക്കിയിരിക്കുകയാണ്. കലോത്സവ വേദിയിലേക്ക് ആരും പ്ലാസ്റ്റിക് കവറുമായി വരേണ്ടതില്ല. പ്ലാസ്റ്റിക് കവറുകളുമായെത്തുന്നവർക്ക് പകരം തുണി സഞ്ചിയാണ് നൽകുക. പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി ആളുകൾക്ക് നൽകാൻ പതിനായിരത്തിലധികം തുണി സഞ്ചികളാണ് ഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com