ലക്ഷ്യം ഇലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പ്; സാങ്കേതികവിദ്യ നല്‍കാമെന്ന് തോഷിബ, താത്പര്യപത്രത്തില്‍ ഒപ്പുവച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുന്നതിന് തോഷിബ കമ്പനിയുമായി താത്പര്യപത്രത്തില്‍ ഒപ്പുവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇലക്ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്നാണ് തോഷിബ കമ്പനിയുടെ വാഗ്ദാനം. ടോക്കിയോയില്‍ നടത്തിയ ചര്‍ച്ചകളിലാണ് ലോകപ്രശസ്ത ബാറ്ററി നിര്‍മ്മാണ കമ്പനി കേരളത്തെ സഹായിക്കാനുള്ള താത്പര്യപത്രം ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

നവംബര്‍ 24ന് ജപ്പാനിലെത്തിയ മുഖ്യമന്ത്രി, 30വരെ രാജ്യത്ത് സന്ദര്‍ശനം നടത്തും. ഡിസംബര്‍ 1മുതല്‍ 4വരെ കൊറിയയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തികസാങ്കേതികവിജ്ഞാന സഹകരണം ലക്ഷ്യമിട്ടാണ് യാത്ര.വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com