കേരളബാങ്കിന് പച്ചക്കൊടി ; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

മാര്‍ച്ച് 31നകം ലയന നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് നിബന്ധനയുണ്ട്
കേരളബാങ്കിന് പച്ചക്കൊടി ; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി : കേരളബാങ്ക് തുടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി. സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഇതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസാന കടമ്പയും നീങ്ങി.

ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നതോടെ ഇക്കാര്യത്തില്‍ ഇനി തടസ്സങ്ങളില്ല. റിസര്‍വ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിയ്ക്കു വിധേയമായേ ലയന നടപടികള്‍ പൂര്‍്ത്തീകരിയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ.

അതുകൊണ്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനത്തിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി കേസില്‍ ഇപ്പോള്‍ വിധിവന്നത്. ഇനി ഇപ്പോള്‍ കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി സംയോജന നടപടി  സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനനടപടികള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. മാര്‍ച്ച് 31നകം ലയന നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് നിബന്ധനയുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച  വാഗ്ദാനമാണ് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com