റെയ്ഡ് നടത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല; വര്‍ത്തമാനം മാത്രം പോരാ, സിനിമ മേഖലയില്‍ അരാജകത്വമുണ്ടെന്ന് എ കെ ബാലന്‍

സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ കെ.ബാലന്‍
റെയ്ഡ് നടത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല; വര്‍ത്തമാനം മാത്രം പോരാ, സിനിമ മേഖലയില്‍ അരാജകത്വമുണ്ടെന്ന് എ കെ ബാലന്‍

തിരുവനന്തപുരം: സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ കെ.ബാലന്‍.ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. നിര്‍മാതാക്കള്‍ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്‌നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്.  റെയ്ഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല. വര്‍ത്തമാനം മാത്രം പോരാ സിനിമാമേഖലയില്‍ കുറേ അരാജകത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.

സിനിമാ രംഗത്ത് വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജും ഇന്ന് രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണെന്നും ബാബു രാജു പറഞ്ഞു.

നടന്‍ ഷെയിന്‍ നിഗമിനെ അഭിനയിപ്പിക്കില്ലെന്ന് വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് നിര്‍മ്മാതാക്കള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അച്ചടക്കമില്ലാതെ പെരുമാറുന്ന മറ്റു നടന്മാരും മലയാള സിനിമയിലുണ്ട്. അവരോടും സമീപനം ഇതുതന്നെയായിരിക്കും. സിനിമാ രംഗത്ത് മയക്കുമരുന്നു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പലരും കാരവനുകളില്‍നിന്ന് പുറത്ത് ഇറങ്ങുന്നില്ല. അതില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് എങ്ങനെ പറയും? സെറ്റുകളില്‍ പരിശോധന നടത്തുന്നതിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com