തുലാവര്‍ഷം വീണ്ടും സജീവമാവുന്നു, മൂന്നു ദിവസം കനത്ത മഴ; യെല്ലോ അലര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2019 02:09 PM |
Last Updated: 30th November 2019 02:09 PM | A+A A- |
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്നും നാളെയും തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് തുലാവര്‍ഷം സജീവമാവുന്നത്. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്നും ഇതിനെത്തുടര്‍ന്ന് കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച കൊല്ല, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടുണ്ട്.
തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.