സ്‌കൂള്‍ ഗ്രൗണ്ടിലെ അഭ്യാസ പ്രകടനം; രണ്ട് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്തു, ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2019 07:38 AM |
Last Updated: 30th November 2019 07:38 AM | A+A A- |

കൊല്ലം: സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ അഭ്യാസം കാണിച്ച രണ്ടു ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലുമാണ് വിനോദ യാത്രക്ക് പോകുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ ഈ രണ്ടു ബസുകള്‍ അപകടകരമാം വിധം ഓടിച്ച് അഭ്യാസ പ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടികളുമായി രംഗത്തെത്തിയത്. വിനോദയാത്ര കഴിഞ്ഞ മടങ്ങിയെത്തിയ ബസുകള്‍ കൊല്ലം ജില്ലയിലെ അതിര്‍ത്തിയില്‍വെച്ച് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിച്ചെടുത്ത ബസുകള്‍ അഞ്ചല്‍ പൊസീസ് സ്‌റ്റേഷനിലെത്തിച്ചു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന നടപടികളും മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ആരംഭിക്കും.