ഒന്നാം സമ്മാനം 12 കോടി രൂപ; ക്രിസ്മസ് ബമ്പർ ഇന്നു മുതൽ 

കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്
ഒന്നാം സമ്മാനം 12 കോടി രൂപ; ക്രിസ്മസ് ബമ്പർ ഇന്നു മുതൽ 

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറി വിൽപ്പന ഇന്നു മുതൽ ആരംഭിക്കും. 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 300 രൂപയാണ്. പത്തുപേർക്ക് 50 ലക്ഷംരൂപ വീതമാണ് രണ്ടാം സമ്മാനം. പത്തുലക്ഷം രൂപ വീതം പത്തുപേർക്ക് മൂന്നാംസമ്മാനം ലഭിക്കും. കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. 

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി തോമസ് ഐസക് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ആർ ജയപ്രകാശിന് നൽകികൊണ്ട് ബമ്പർ പ്രകാശനം ചെയ്യും. കഴിഞ്ഞ ഓണത്തിനാണ്  ആദ്യമായി 12 കോടിരൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച് ബമ്പർ ലോട്ടറി വിറ്റത്. മുന്‍വര്‍ഷം ആറ് കോടിയായിരുന്നു ഒന്നാം സമ്മാനം. 46 ലക്ഷം ടിക്കറ്റുകളാണ് ഓണത്തിന് അച്ചടിച്ചത്.

90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാവുന്നതെങ്കിലും വിൽപ്പനയനുസരിച്ച് ഘട്ടം ഘട്ടമായി ആയിരിക്കും ടിക്കറ്റുകൾ അച്ചടിക്കുക. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ‌ അച്ചടിക്കുക.ലോട്ടറി ടിക്കറ്റിൽ ക്യൂആർ കോഡ് ഉൾപ്പെടുത്താനുള്ള പുതിയ തീരുമാനം ജനുവരിമുതലേ നിലവിൽവരൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com