കെഎസ്ആര്‍ടിസി ഷട്ടര്‍ ഉയര്‍ത്തിയ യാത്രക്കാരന്‍ ഞെട്ടി!; തൂങ്ങിക്കിടന്ന് പാമ്പ്

വൈക്കത്ത് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് പാമ്പിനെ കണ്ടെത്തിയത്
കെഎസ്ആര്‍ടിസി ഷട്ടര്‍ ഉയര്‍ത്തിയ യാത്രക്കാരന്‍ ഞെട്ടി!; തൂങ്ങിക്കിടന്ന് പാമ്പ്

കോട്ടയം: യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കണ്ടെത്തി. ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ചത്ത പാമ്പായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം. വൈക്കത്ത് നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം ഒരു യാത്രക്കാരന്‍ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കവേ,തൂങ്ങിക്കിടന്ന നിലയില്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി.

തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ചത്ത പാമ്പാണെന്ന് തിരിച്ചറിയുകയായിരുന്നു. അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്ന് യാത്രക്കാര്‍ പറയുന്നു.പിന്നാലെ യാത്രക്കാര്‍ തന്നെ പാമ്പിനെ എടുത്തുകളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com