പ്രസവാനുകൂല്യവും ഇരിപ്പിടവുമില്ല; 147 ബ്രാന്‍ഡഡ് തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കും 

1982ഓളം തൊഴിലാളികളെ നേരിട്ട് കണ്ടാണ് അന്വേഷണം നടത്തിയത്
പ്രസവാനുകൂല്യവും ഇരിപ്പിടവുമില്ല; 147 ബ്രാന്‍ഡഡ് തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാന്‍ഡഡ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി. 147 വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്ക് മിനിമം വേതനം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന് കണ്ടെത്തിയത്. 

1982ഓളം തൊഴിലാളികളെ നേരിട്ട് കണ്ടാണ് അന്വേഷണം നടത്തിയത്. ഇതില്‍ 226 തൊഴിലാളികള്‍ക്കു മിനിമം വേതനം ലഭിക്കുന്നില്ലെന്നും 131 തൊഴിലാളികള്‍ക്ക് ബോണസ് ആനുകൂല്യം ലഭ്യമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

അവധിയും പ്രസവ ആനുകൂല്യങ്ങളും പലയിടത്തും നിഷേധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ ചിലയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിട സൗകര്യങ്ങളും ലഭ്യമാക്കിയിട്ടില്ല. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് നിയമ ലംഘനങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ സി വി സാജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com