'വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ അടുത്തേക്കടുത്തേക്കുവന്നാലും...'

സ്വര്‍‍ഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും,  ഇവിടെ നിന്നും തന്നെ അകറ്റരുതെന്നും കവി കവിതയിലൂടെ അഭ്യർത്ഥിക്കുന്നു
'വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ അടുത്തേക്കടുത്തേക്കുവന്നാലും...'

മിസോറാമിനെ പുകഴ്ത്തി കവിതയുമായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും  മിസോറാം ഗവര്‍ണറുമായ അഡ്വ പി.എസ് ശ്രീധരന്‍പിള്ള. മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടിലുള്ള കവിത ബിജെപി മുഖപത്രമായ ജന്‍മഭൂമിയിലാണ് പ്രസിദ്ധീകരിച്ചത്. ഓ,മിസോറാം നീയെത്ര സുന്ദരി എന്നു തുടങ്ങുന്ന കവിതയിൽ, സ്വര്‍‍ഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും,  ഇവിടെ നിന്നും തന്നെ അകറ്റരുതെന്നും കവി കവിതയിലൂടെ അഭ്യർത്ഥിക്കുന്നു.

മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഇന്ന് ആദ്യമായി ശ്രീധരന്‍പിള്ള കോഴിക്കോട് എത്തുകയാണ്. കോഴിക്കോട്ടെ പൗരാവലി ശ്രീധരന്‍ പിള്ളയ്ക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ജന്മഭൂമി ദിനപത്രത്തിനൊപ്പമുള്ള സപ്ലിമെന്‍റിലാണ് കവിത പ്രസിദ്ധീകരിച്ചത്.​

കവിതയുടെ പൂര്‍ണരൂപം

ഓ,മിസോറാം
നീയെത്ര സുന്ദരി
തപ്തമെന്‍ ഹൃദയത്തില്‍
നീറുവതെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണവിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്കു നോക്കാതെങ്ങനെ ?
വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ
അടുത്തേക്കടുത്തേക്കുവന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com