പിഎസ്‌സി പരീക്ഷ എഴുതണോ?; പ്രൊഫൈലുമായി ആധാര്‍ ലിങ്ക് ചെയ്യണം

പിഎസ്‌സി പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന് പിഎസ്‌സി.
പിഎസ്‌സി പരീക്ഷ എഴുതണോ?; പ്രൊഫൈലുമായി ആധാര്‍ ലിങ്ക് ചെയ്യണം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന് പിഎസ്‌സി.
പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം.

പരീക്ഷ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്റെ  വിവിധ ഘട്ടങ്ങളില്‍ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാര്‍ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള പിഎസ്‌സിയുടെ നിർദേശം. ആധാറില്ലാത്തവര്‍ തിരിച്ചറിയല്‍ സാധ്യമാകുന്നതിന് പി എസ് സി നിഷ്‌കര്‍ഷിക്കുന്ന മറ്റ് സംവിധാനങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു.

വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും സംബന്ധിച്ച്‌ തെറ്റായ അവകാശവാദം ഉന്നയിച്ച്‌ അപേക്ഷ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മിഷന്‍ യോഗം തീരുമാനമെടുത്തു. പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ സൈന്‍ഡ് ലിസ്റ്റില്‍ രേഖപ്പെടുത്തുന്ന ഒപ്പ് പരീക്ഷാഹാളില്‍ വച്ച്‌ തന്നെ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് പരിശോധിക്കുന്നതിനായി അവര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തിട്ടുളള ഒപ്പിന്റെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com