മരച്ചില്ലകള്‍ മാറി മാറിക്കയറി മലമ്പാമ്പ് ; താഴെ ഭീതിയോടെ നാട്ടുകാര്‍ ; ഒടുവില്‍ നാടകീയ കീഴടങ്ങല്‍

മരത്തില്‍ ഇരിപ്പുറപ്പിച്ച മലമ്പാമ്പിനെ പിടികൂടാന്‍ മൂന്ന് യുവാക്കള്‍ ശ്രമിച്ചെങ്കിലും, പാമ്പ് കൂടുതല്‍ മുകളിലേക്ക് കയറിപോകുകയായിരുന്നു
മരച്ചില്ലകള്‍ മാറി മാറിക്കയറി മലമ്പാമ്പ് ; താഴെ ഭീതിയോടെ നാട്ടുകാര്‍ ; ഒടുവില്‍ നാടകീയ കീഴടങ്ങല്‍

കൊച്ചി :  മരത്തില്‍ കയറി ഇരുപ്പുറപ്പിച്ച കൂറ്റന്‍ മലമ്പാമ്പ് നാട്ടുകാരെ വട്ടംചുറ്റിച്ചു. കൊച്ചി ഹാര്‍ബറിന് സമീപം ജനസഞ്ചാരമുള്ള കരുവേലിപ്പടി പാലത്തിനടുത്താണ് കുറ്റന്‍ മലമ്പാമ്പിനെ കണ്ടത്. പന്ത്രണ്ടടി നീളവും  പതിനഞ്ച് കിലോ ഭാരവുമുള്ള മലമ്പാമ്പാണ് നാട്ടുകാരെ ഭീതിയാഴ്ത്തിയത്. 

മരത്തില്‍ ഇരിപ്പുറപ്പിച്ച മലമ്പാമ്പിനെ പിടികൂടാന്‍ മൂന്ന് യുവാക്കള്‍ ശ്രമിച്ചെങ്കിലും, ഓരോ ശിഖരം പിന്നിടുമ്പോഴും പാമ്പ് കൂടുതല്‍ മുകളിലേക്ക് കയറിപോകുകയായിരുന്നു. ഇതിനിടെ ജനം തിങ്ങിക്കൂടിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ബസുകളെല്ലാം മറ്റ് വഴിയിലൂടെ തിരിച്ചുവിടേണ്ടി വരികയും ചെയ്തു. 

ഇതിനിടെ പാമ്പ് ഇരുന്ന വൃക്ഷശിഖരം ഒടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ പാമ്പിനെ ഉബൈദ്, ഷമീര്‍, അക്ബര്‍ എന്നീ യുവാക്കള്‍ സാഹസികമായി പിടികൂടി. ഇവര്‍ മലമ്പാമ്പിനെ ചാക്കിലാക്കി തോപ്പുംപടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com