മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട്?'; പരിഹാസവുമായി സിപിഎം നേതാവ് 

ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുമെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്ത്
മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട്?'; പരിഹാസവുമായി സിപിഎം നേതാവ് 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുമെന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്ത്. ഇത്തരത്തിലുളള വോട്ട് കച്ചവടം കാക്ക മലര്‍ന്ന് പറക്കുന്ന കാലത്തായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ പരിഹസിച്ചു. പരാജയഭീതി കൊണ്ടാണ് മുല്ലപ്പള്ളി ഇത് മാതിരി ഓരോന്ന് പറയുന്നത്.പാലായില്‍ത്തന്നെ കോണ്‍ഗ്രസ് ആകെ പേടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം  ബിജെപി വോട്ട് കച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം വെല്ലുവിളിച്ചു. 

'മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട് പോകുന്നതെന്ന് മാത്രം നോക്കിയാല്‍ മതി' - ആനത്തലവട്ടം ആനന്ദന്‍ പരിഹസിക്കുന്നു.കോണ്‍ഗ്രസ് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ്. ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തിരിച്ചുവരാന്‍ പോകുന്നില്ല. അവരുടെ കയ്യിലിരിക്കുന്ന സീറ്റുകള്‍ പോലും കിട്ടില്ല. ഇടത് പക്ഷം വന്‍ വിജയം നേടാന്‍ പോകുകയാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സിപിഎം എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.തെളിവുകള്‍ ഹാജരാക്കാന്‍ മുല്ലപ്പളളിയെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.

സിപിഎമ്മും ബിജെപിയും തമ്മില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് കച്ചവടം നടത്തുകയാണെന്ന ആരോപണം പരാജയഭീതിയില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള പറയുന്നു. ആരോപണം പുച്ഛിച്ചു തള്ളുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com