യുവതി നവജാതശിശുവിനെ റോഡില്‍ ഉപേക്ഷിച്ചു; പിതാവ് തൂങ്ങിമരിച്ചു

കുഞ്ഞിനെ യുവതി ഉപേക്ഷിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സുനില്‍ അറിയുന്നത്.
യുവതി നവജാതശിശുവിനെ റോഡില്‍ ഉപേക്ഷിച്ചു; പിതാവ് തൂങ്ങിമരിച്ചു

കൊല്ലം: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലത്ത് പാലത്തിനടുത്തുള്ള പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുള്ളുവിള ചൂരാങ്കില്‍ പാലത്തിന് സമീപം തോപ്പില്‍ പുത്തന്‍വീട്ടില്‍ അനിയന്‍ വാവാ എന്ന സുനിലാണ് തൂങ്ങിമരിച്ചത്. 

കഴിഞ്ഞ ദിവസം സുനിലിനെ അന്വേഷിച്ച് യുവതി നവജാത ശിശുവുമായി യുവാവിന്റെ വീട്ടിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ഞായറാഴ്ച യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ യുവതി ഉപേക്ഷിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സുനില്‍ അറിയുന്നത്. യുവാവ് അവിവാഹിതനാണെന്നായിരുന്നു നാട്ടുകാരുടെ അറിവ്. ഇക്കാര്യം നാട്ടുകാര്‍ യുവാവിനോട് ചോദിച്ചു. മനോവിഷമത്തെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com