കാഴ്ചക്കുറവുള്ള അച്ഛനെ ഒഴിവാക്കാന്‍ മകന്‍ വീടു പൂട്ടി മുങ്ങി; 80കാരന്‍ വീടിനു വെളിയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍

നാടെങ്ങും വയോജന ദിനം ആഘോഷിക്കുന്നതിനിടെയാണ് 80കാരനായ പിതാവിന് മക്കളില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടായത്
കാഴ്ചക്കുറവുള്ള അച്ഛനെ ഒഴിവാക്കാന്‍ മകന്‍ വീടു പൂട്ടി മുങ്ങി; 80കാരന്‍ വീടിനു വെളിയില്‍ കാത്തിരുന്നത് മണിക്കൂറുകള്‍

വരാപ്പുഴ; കാഴ്ചക്കുറവുള്ള അച്ഛന്‍ താമസിക്കാന്‍ വരുന്നത് അറിഞ്ഞ് മകനും കുടുംബവും വീട് പൂട്ടി മുങ്ങി. മണിക്കൂറുകളോളം വീടിന് മുന്നില്‍ കാത്തിരുന്ന അച്ഛനെ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന മകന്റെ വീട്ടിലേക്ക് വന്ന ഫ്രാന്‍സിസിനാണ് ദുരനുഭവമുണ്ടായത്. പൊലീസിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ ഫ്രാന്‍സിനെ രാത്രിയോടെ മകളുടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. നാടെങ്ങും വയോജന ദിനം ആഘോഷിക്കുന്നതിനിടെയാണ് 80കാരനായ പിതാവിന് മക്കളില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടായത്. 

ഇടപ്പള്ളി ടോള്‍ സ്വദേശിയായ ഫ്രാന്‍സിസ് എന്‍എഡിക്കു സമീപംവാടകയ്ക്ക് താമസിക്കുന്ന മകളോടൊപ്പമായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ചെറുമകന്‍ ഇന്നലെ വരാപ്പുഴയിലുള്ള മകന്റെ വീട്ടില്‍ എത്തിച്ചു. എന്നാല്‍ ഇത് അറിഞ്ഞ മകന്‍ കുടുംബസമേതം വീട് പൂട്ടി പോവുകയായിരുന്നു എന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. 

പൂട്ടിയ വീടിന് മുന്നില്‍ മകനേയും കാത്ത് മണിക്കൂറുകളോളമാണ് ഫ്രാന്‍സിസ് ഇരുന്നത്. തനിച്ച് വീടിന് പുറത്ത് ഇരിക്കുന്നതുകണ്ട പ്രദേശവാസികള്‍ വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് വരാപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു. വരാപ്പുഴ എസ്‌ഐ ഇവി ഷിബു മകളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. എസ്‌ഐയുടെ നിര്‍ദേശപ്രകാരമാണ് രാത്രിയോടെ ഫ്രാന്‍സിസിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ മകളുടെ വീട്ടില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ മക്കളെ എല്ലാവരേയും ഇന്ന് സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com