ടെലി​ഗ്രാം ആപ് നിരോധിക്കണം; ഹൈക്കോടതിയിൽ ഹർജി

ടെലി​ഗ്രാം ആപ് നിരോധിക്കണം; ഹൈക്കോടതിയിൽ ഹർജി
ടെലി​ഗ്രാം ആപ് നിരോധിക്കണം; ഹൈക്കോടതിയിൽ ഹർജി

കൊ​ച്ചി: ടെ​ലി​ഗ്രാം മൊ​ബൈ​ൽ ആ​പ് രാ​ജ്യ​ത്ത് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈക്കോടതി​യി​ൽ ഹ​ർ​ജി. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി അ​ഥീ​ന സോ​ള​മ​നാ​ണ്​ ഹ​ർ നൽകിയിരിക്കുന്നത്. 

ടെലി​ഗ്രാം ആ​പ്പി​ലൂ​ടെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ന​ഗ്ന ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഹർജിയിൽ പറയുന്നു.  ഇ​ത്​ ത​ട​യാ​ൻ ന​ട​പ​ടി വേ​ണം. 2013ൽ ​റ​ഷ്യ​യി​ൽ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​ക​ൾ​ക്ക് പി​ടി​കൂ​ടാ​നാ​വാ​ത്ത ത​ര​ത്തി​ൽ തു​ട​ങ്ങി​യ ആപ്പ് ആണ് ടെലി​ഗ്രാം.

ഇ​ന്ത്യ​യി​ൽ ലൈ​സ​ൻ​സോ അ​നു​മ​തി​യോ ഇല്ലാതെയാണ്  ടെലി​ഗ്രാം പ്രവർത്തിക്കുന്നതെന്നും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഹർ​ജി​യി​ൽ പ​റ​യു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com