എക്‌സൈസ് കസ്റ്റഡി മരണം; വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ മരണത്തില്‍ സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു
എക്‌സൈസ് കസ്റ്റഡി മരണം; വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: എക്‌സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ മരണത്തില്‍ സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. അഡി. എക്‌സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ കേസ് അന്വേഷിക്കും. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും. 

നേരത്തെ, രഞ്ജിത്തിന്റെ മരണം മര്‍ദനമേറ്റതു കൊണ്ടാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തലയ്ക്കും മുതുകിനും ഏറ്റ മുറിവുകളാണ് മരണകാരണം എന്നാണ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍്ട്ടില്‍ പറയുന്നത്. ആകെ പന്ത്രണ്ട് ക്ഷതങ്ങളുണ്ട്. കൈമുട്ടുകൊണ്ട് മര്‍ദിച്ചതാകാം എന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മരണശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലക്കറക്കമുണ്ടായെന്നും അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും എക്‌സൈസ് പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ദേഹം മുഴുവന്‍ വെള്ളത്തില്‍ മുക്കിയത് പോലെയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com